ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഭക്ഷണത്തിനായി റെയില്‍വെ ഏര്‍പ്പെടുത്തിയ ഇ- കാറ്ററിംഗ് സംവിധാനം 408 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതോടെ വെബ് സൈറ്റ്, മൊബൈല്‍ ആപ്ളിക്കേഷന്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവ വഴി ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍റ് ടൂറിസം കോര്‍പിലൂടെ യാത്രക്കാര്‍ക്ക് ഭക്ഷണം ബുക്ക് ചെയ്യാന്‍ കഴിയും. ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ഇ- കാറ്ററിംഗ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 45 വലിയ സ്റ്റേഷനുകളില്‍ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. പാന്‍ട്രി കാറുകളോ, ഭക്ഷണ സാധന വില്‍പ്പനയോ ഇല്ലാത്ത 1350 ട്രെയിനുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പദ്ധതി പ്രകാരം യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മുന്‍നിര കാറ്ററിങുകാരെ ഇതിനായി സ്റ്റേഷനുകളില്‍ നിയോഗിച്ചിട്ടുണ്ട്. ഫുഡ് പാണ്‍ഡ, ഡോമിനോസ്, കെ.എഫ്.സി തുടങ്ങീ ഗ്രൂപ്പുകള്‍ ഇതിനകം സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്‍െറ ഭാഗമായി സ്ത്രീകള്‍ക്ക് വീടുകളില്‍ നിന്ന് പാകം ചെയ്ത ആഹാരം വില്‍പ്പന നടത്താനും പദ്ധതി വഴി കഴിയും. കൂടാതെ അംഗീകൃത മാധ്യമ പ്രവര്‍ത്തകരുടെ ദീര്‍ഘ നാളെത്തെ ആവശ്യമായ കണ്‍സെഷന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.