വിക്സ് ആക്ഷന്‍ 500 എക്സ്ട്രായുടെ വില്‍പന നിര്‍ത്തിവെച്ചു

മുംബൈ: അമേരിക്കന്‍ കമ്പനി ഉല്‍പാദിപ്പിക്കുന്ന വിക്സ് ആക്ഷന്‍ 500ന്‍െറ വില്‍പന ഇന്ത്യയില്‍ നിര്‍ത്തി വെച്ചു. മരുന്നിന്‍െറ  ഉപഭോഗം  ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഈ ആഴ്ച അവസാനമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് നിരോധിക്കാനുള്ള നിയമ നടപടികള്‍ കൈക്കൊണ്ടത്.

പ്രോക്ടര്‍ ആന്‍റ് ഗാംബിള്‍സ് ഇന്ത്യാ യൂണിറ്റ് എന്ന പേരിലാണ് ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. പാരസെറ്റാമോള്‍ ,കഫീന്‍, ഫിനയില്‍ ഫ്രെയിന്‍  ഉള്‍പ്പെടെ 344 മരുന്നുകളുടെ ചേരുവുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇതിന്‍െറ നിര്‍മ്മാണത്തിന് അനേകം വേദന സംഹാരികളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഉല്‍പന്നത്തിന്‍െറ ഗുണവും സുരക്ഷയും ഉറപ്പു വരുത്താന്‍ വേണ്ടിയാണ് വില്‍പന നിര്‍ത്തി വെച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.