പാകിസ്താന് സിന്ദാബാദ് വിളിച്ചെന്ന് വാര്‍ത്ത; നിഷേധിച്ച് രവിശങ്കര്‍

ന്യൂഡല്‍ഹി: പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേന്ദ്രസര്‍ക്കാറിന്‍െറ ആശീര്‍വാദത്തോടെ നടന്ന പരിപാടിയില്‍ ആര്‍ട്ട് ഒഫ് ലിവിങ് സ്ഥാപകന്‍  ശ്രീശ്രീ രവിശങ്കര്‍ പാകിസ്താന് സിന്ദാബാദ് വിളിച്ചെന്ന് പ്രചാരണം. സംഭവം വിവാദമായതോടെ രവിശങ്കര്‍ വിശദീകരണവുമായി രംഗത്തത്തെി.
നദിയും കൃഷിഭൂമിയും നശിപ്പിച്ച് വേദിയൊരുക്കിയതിന്‍െറ പേരില്‍ വിവാദമായ ലോക സാംസ്കാരിക സമ്മേളന വേദിയില്‍ പാകിസ്താനും ഇന്ത്യയും ജയിക്കണമെന്ന് സര്‍ക്കാറിന്‍െറയും ഭരണപക്ഷത്തിന്‍െറയും ഉന്നതരുടെ സാന്നിധ്യത്തില്‍ രവിശങ്കര്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പാകിസ്താനില്‍നിന്നത്തെിയ മുഫ്തി മുഹമ്മദ് സഈദ് ഖാന്‍െറ സംസാരത്തിനുശേഷം മൈക്ക് വാങ്ങിയ രവിശങ്കര്‍ ജയ്ഹിന്ദും പാകിസ്താന്‍ സിന്ദാബാദും ഒന്നിച്ചുപോകണമെന്നും, ഒരാള്‍ ജയിക്കുക എന്നാല്‍ മറ്റൊരാള്‍ തോല്‍ക്കുക എന്നല്ല അര്‍ഥമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് മുഫ്തി പാകിസ്താനും രവിശങ്കര്‍ ഇന്ത്യക്കും ജയ് വിളിച്ചു. യുദ്ധവും അക്രമവും അവസാനിപ്പിച്ച് സമാധാനം ലഭിക്കണമെന്നാണ് ഇരു രാജ്യങ്ങളിലുമുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം പണ്ടുമുതലേ പറയുന്ന സാമൂഹിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും വിദ്യാര്‍ഥികളെയും രാജ്യവിരുദ്ധരായും പാക് ഏജന്‍റുമാരായും മുദ്രകുത്തുന്ന സംഘ്പരിവാര്‍ രവിശങ്കറെയും നാടുകടത്തണമെന്ന് ആവശ്യപ്പെടുമോ എന്നും ട്വിറ്ററില്‍ ചോദ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പാകിസ്താന് സിന്ദാബാദ് വിളിച്ചില്ളെന്ന വിശദീകരണമുണ്ടായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.