വ്യാജഏറ്റുമുട്ടല്‍ കേസ്; പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി നിരാകരിച്ചു

ന്യൂഡല്‍ഹി: ഇശ്റത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിടുന്ന ഗുജ്റാത്ത് പൊലീസുകാരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഗുജ്റാത്ത് ഹൈക്കോടതി പരിഗണിക്കുന്ന കേസായതിനാല്‍ അവിടെയാണ്  ഹരജി ഫയല്‍ ചെയ്യേണ്ടതെന്ന് പി.സി ഗോഷെ,അമിത് വാ റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

2011ലെ മുംബൈ ഭീകരാക്രമണക്കേസില്‍  അമേരിക്കന്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായ് മുംബൈ കോടതി നടത്തിയ മൊഴിയെടുക്കലില്‍ ഇശ്റത്ത് ജഹാന്‍  ലശ്കര്‍ ഇ തോയ്ബെ പ്രവര്‍ത്തകയാണെന്ന് ഹെഡ്ലി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിടുന്ന ഗുജറാത്ത് പൊലീസുകാരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

2004 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെന്ന പേരില്‍ ഗുജറാത്തിലത്തെിയ ഇശ്റത്ത് ജഹാന്‍ അടക്കം നാലു പേരെ ഗുജറാത്ത് പോലീസ് വധിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ബോധ്യപ്പെടുകയും ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ സംഭവത്തില്‍ ഡി.ഐ.ജി വന്‍സാരെ അടക്കം നാലു പൊലീസുകാര്‍ നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.