ഫേസ്ബുക് തകരാറ് റിപ്പോര്‍ട്ട്​ ചെയ്തു; ബംഗളുരു സ്വദേശിക്ക് പത്ത് ലക്ഷം

ബംഗലുരു: ഫേസ്ബുക് തകരാറ് റിപ്പോര്‍ട് ചെയ്തതിന് ബംഗളുരു സ്വദേശിയായ യുവാവിന് 10 ലക്ഷം. ബംഗളുരുവില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ആനന്ദ് പ്രകാശിനാണ് ഫേസ്ബുക്കിന്‍െറ സമ്മാനമായി ഇത്രയും തുക ലഭിച്ചത്. ലളിതമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഏതു ഫേസ്ബുക് അക്കൗണ്ടുകളും തനിക്ക് ഹാക് ചെയ്യാമെന്ന് തെളിയിച്ചുകൊടുക്കുകയാണ് ഇദ്ദേഹം ചെയ്തത്.
 
നിലവില്‍ ഫ്ളിപ്കാര്‍ട്ടിലെ സെക്യൂരിറ്റി എഞ്ചിനീയറായി ജോലി ചെയ്യുകയാണ് 22 വയസ്സുകാരനായ  യുവാവ്. ഇതുവരെ ഫേസ്ബുക്കിന്‍െറ തൊണ്ണൂറും ട്വിറ്ററിന്‍െറ മുപ്പതും അബദ്ധങ്ങള്‍ ക?ണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ യു.എസ് ആസ്ഥാനമായ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയുടെ തകരാറുകള്‍ കണ്ടത്തെുക വഴി 1.2 കോടി രൂപ നേടിയിട്ടുണ്ടെന്നും പാസ്വേഡ് ബ്രൂട്ട് ഫോഴ്സ് അറ്റാക് രീതി ഉപയോഗിച്ചാണ് താന്‍ തകരാറു കണ്ടെത്തുന്നതെന്നും യുവാവ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.