ശമ്പള കുടിശിക: കിങ്ഫിഷര്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

മുംബൈ: ദീര്‍ഘനാളായ് മുടങ്ങിക്കിടക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് കിങ്ഫിഷര്‍ ജീവനക്കാര്‍ വിജയ് മല്യയുടെ മുംബൈയിലെ വസതിക്കു മുന്‍പില്‍ പ്രതിഷേധപ്രകടനം നടത്തി. കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ 3000 ജീവനക്കാര്‍ക്ക് ഏകദേശം 800 കോടിയോളം രൂപ ശമ്പളയിനത്തില്‍ മല്യ നല്‍കാനുണ്ട്.

കമ്പനി നഷ്ടത്തിലായതിനത്തെുടര്‍ന്ന് പല ജീവനക്കാര്‍ക്കും 2012 മുതലേ ശമ്പളം മുടങ്ങിയിരുന്നു. പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തതിനത്തെുടര്‍ന്ന് വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ കഴിഞ്ഞ ദിവസം രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയത്തെുടര്‍ന്ന് 2013ലാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചു പൂട്ടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.