മാഗിയില്‍ വീണ്ടും മായം

ഉത്തരാഖണ്ഡ്: വിലക്ക് നീക്കി വിപണിയില്‍ സജീവമായ നെസ്ലെയുടെ മാഗി നൂഡ്ല്‍സ് ലബോറട്ടറി പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടു. ഉത്തര്‍പ്രദേശിലെ സുദാംശു കൂള്‍ കോര്‍ണറില്‍നിന്ന്  ഈ മാസം അഞ്ചിന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി  ശേഖരിച്ച മാഗി നൂഡ്ല്‍സ് സാമ്പിള്‍ ബാരബങ്കിയിലെ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ രുചി വര്‍ധക വസ്തുക്കള്‍ക്കൊപ്പം അമിത അളവില്‍ ചാരത്തിന്‍െറ അംശം കണ്ടത്തെി.  കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഈയം, മോണോ സോഡിയം ഗ്ളൂട്ടാമേറ്റ് (എം.എസ്.ജി) ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അമിതതോതില്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് മാഗിക്ക് രാജ്യവ്യാപക നിരോധം ഏര്‍പ്പെടുത്തിയിരുന്നു.  2015 ഒക്ടോബറില്‍ കോടതി ഉപാധികളോടെ നിരോധം പിന്‍വലിച്ചു. ഇതോടെ മാഗി വീണ്ടും വിപണിയില്‍ സജീവമാകുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.