ചണ്ഡിഗഡ്: പഞ്ചാബില്‍ വര്‍ഗീയസംഘര്‍ഷവും ഭീകരവാദവും പ്രോത്സാഹിപ്പിച്ചെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മൂന്ന് ആം ആദ്മി നേതാക്കള്‍ക്കുമെതിരെ ലുധിയാനയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹാര്‍പ്രീത് സിങ് കേസെടുത്തു. ഒരുമാസം മുമ്പ് ഖാലിസ്ഥാന്‍ തീവ്രവാദി ഭിന്ദ്രന്‍വാലയുടെ ജന്മദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ പതിച്ചതിനെതിരെ മോഗ സ്വദേശിയും ജാഗ്രതി മഞ്ച് പഞ്ചാബ് എന്ന സംഘടനയുടെ ഭാരവാഹിയുമായ ജഗദീപ് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കെജ്രിവാള്‍, ബാഗവാന്ത് മാന്‍ എം.പി, പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സുച്ച സിങ്, സഞ്ജയ് സിങ്, സാധുസിങ് എം.പി തുടങ്ങിയവര്‍ ഭിന്ദ്രന്‍വാലയുടെ ചിത്രത്തോടൊപ്പം നില്‍ക്കുന്നതായാണ് പോസ്റ്റര്‍. അടുത്തവര്‍ഷം നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇവിടെ ഖാലിസ്ഥാനെയും തീവ്രനിലപാടുകാരെയും രാഷ്ട്രീയനേട്ടത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇവര്‍ക്കെതിരായ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.