ന്യൂഡൽഹി: ചിലരുടെ അപകർഷതാബോധം പാർലമെൻറ് നടപടികളെ തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 60 കൊല്ലം കൊണ്ട് കോൺഗ്രസ് രാജ്യം കുട്ടിച്ചോറാക്കിയത് ഞങ്ങൾ ശുദ്ധീകരിച്ച് വരികയാണ്. നിങ്ങളാണ് രാജ്യത്ത് ദാരിദ്ര്യത്തിൻെറ വിത്ത് പാകിയത്. അത് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ തന്നെപ്പോലും പിഴുതെറിയാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി നമ്മുടെ വിജയത്തിൻെറ അടയാളമല്ലെന്ന് നാം സമ്മതിക്കണം. 60 കൊല്ലം കൊണ്ട് കോൺഗ്രസ് പാവപ്പെട്ടവരെ സഹായിച്ചിരുന്നെങ്കിൽ ഇന്നവർക്ക് ഈ ബുദ്ധിമുട്ട് വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ നിങ്ങൾ പരിഹസിക്കുന്നു, എന്നാൽ ഈ പദ്ധതി രാജ്യത്തിന് വേണ്ടിയുള്ളതാണ്. പോരായ്മകളുണ്ടാകാം. അത് നമുക്ക് ചർച്ച ചെയ്യാം. ചില എം.പിമാരുടെ അപകർഷതാ ബോധമാണ് പാർലമെൻറ് സ്തംഭിപ്പിക്കുന്നത്. പ്രതിപക്ഷ നിരയിൽ മിടുക്കന്മാരായ എം.പിമാരുണ്ട്. എന്നാൽ രണ്ടു ദിവസമായി അവരെ കാണാനില്ല. എൻെറ അഭിപ്രായങ്ങൾ നിങ്ങളുമായി പങ്കു വെക്കാൻ താൻ തയ്യാറാണ്, പ്രധാനമന്ത്രി എന്ന നിലക്കല്ല, പാർലമെൻറിലെത്തുന്ന ഒരു തുടക്കക്കാരനെന്ന നിലയിൽ, ബില്ലുകൾ പാസാക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അത് പാസാക്കിയെടുക്കാൻ എം.പിമാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സഭയിലെ ചർച്ചകൾ തയസ്സപ്പെടുത്തുന്നത് വിപരീത ഫലമാണുണ്ടാക്കുക. ചർച്ചകളാണ് ഏറ്റവും ഫലപ്രദമായ മാർഗം, ഇത് എൻെറ വാക്കുകളല്ല, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജെ.എന്‍.യു, രോഹിത് വെമുല, ജാട്ട് പ്രക്ഷോഭം തുടങ്ങി വിവാദ വിഷയങ്ങളില്‍ മോദി മൗനം പാലിച്ചു. പ്രധാനമന്ത്രിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തെ കുറിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുടത്ത വിമര്‍ശനം ഉന്നയിച്ചിട്ടും അതേ കുറിച്ചും മോദി നിശ്ശബ്ദത പാലിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കുറ്റം, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ ആതമഹത്യ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തെ ഇളക്കി മറിച്ചിരുന്നു. ജെ.എന്‍.യു, രോഹിത് വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശങ്ങളും സഭയെ പ്രക്ഷുബ്ദമാക്കിയതാണ്. ഈ വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടിരുന്നു. മോദിയെ നേരിട്ട് ആക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം. എന്നാല്‍, വിവാദ വിഷയങ്ങളില്‍ പൊതുവെ അഭിപ്രായം പറയാതെ മാറി നില്‍ക്കുന്ന പ്രധാനമന്ത്രി, പാര്‍ലമെന്‍റിലും ആ രീതി തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.