Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിലെ പുൽവാമ ജില്ലയിൽ ത്രാൽ നഗരത്തിനടുത്ത ഗ്രാമത്തിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം മുതൽ സ്ഥലം സൈന്യം വളഞ്ഞിരുന്നു.
ഇവർ ഒളിച്ചിരിക്കുന്ന വീട് വളഞ്ഞ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് എകെ 47 തോക്കുകൾ കണ്ടെടുത്തതായും തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
എന്നാൽ ഏറ്റുമുട്ടൽ വാർത്ത പുറത്തറിഞ്ഞതോടെ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. സൈന്യത്തിനു നേരെ ഇവർ കല്ലേറ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.