രാജ്യമെന്നാൽ പ്രധാനമന്ത്രിയല്ല- രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെൻറിൽ. രാജ്യമെന്നാൽ പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയെന്നാൽ രാജ്യമോ അല്ലെന്ന് മോദി മനസ്സിലാക്കണമെന്ന് രാഹുൽ പറഞ്ഞു. മോദിയുടെ കള്ളപ്പണം വെളുപ്പിക്കൽ 'ഫെയർ അൻറ് ലൗലി' പദ്ധതിയാണെന്ന് രാഹുൽ പറഞ്ഞു. എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കുക എന്നും രാഹുൽ ചോദിച്ചു. രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം മോദി നടത്തിയിരുന്നു. ആർക്കെങ്കിലും ജോലി കിട്ടിയോ എന്ന് ജനങ്ങളോട് ചോദിച്ചു നോക്കിയാൽ ഒരാൾ പോലും കൈയുയർത്തില്ലെന്നും രാഹുൽ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പോലെ ഒരു മോശം പദ്ധതി താൻ കണ്ടിട്ടില്ലെന്നാണ് മോദി പറഞ്ഞത്. എന്നാൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നോട് പറഞ്ഞത് ഇത് നല്ലൊരു പദ്ധതിയാണെന്നാണ്. താങ്കളിത് നിങ്ങളുടെ ബോസിനോട് എന്താണ് പറ‍യാത്തതെന്ന് ഞാൻ ചോദിക്കുകയും ചെയ്തു, ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക് പണം നീക്കി വെച്ചപ്പോൾ താൻ കണ്ണടച്ച് നിന്നു. താൻ കരുതിയത് പി.ചിദംബരമാണോ ബജറ്റ് അവതരപ്പിക്കുന്നതെന്നാണ്- രാഹുൽ കളിയാക്കി.  

ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യകുമാറിൻെറ 20 മിനിട്ടുള്ള പ്രസംഗം മുഴുവൻ താൻ കേട്ടു. രാജ്യത്തിനെതിരെ അയാൾ ഒന്നും സംസാരിച്ചില്ല. എന്നിട്ടും നിങ്ങളയാളെ ജയിലിലടച്ചു. ജെ.എൻ.യുവിലെ 40 ശതമാനം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വരുമാനം 6000 രൂപയിൽ താഴെയാണ്. പാവപ്പെട്ടവരും ദുർബലരും ദലിതരും ഗോത്രവാർഗ്ഗക്കാരുമാണവർ. നിങ്ങളെന്തിനാണ് ജെ.എൻ.യുവിൻെറ പിന്നാലെ പോവുന്നത്. ഏത് വിശുദ്ധ പുസ്തകമാണ് അധ്യാപകരെ മർദ്ദിക്കണമെന്ന് പറയുന്നത്. ജെ.എൻ.യു അധ്യാപകരും വിദ്യാർഥികളും പട്യാല കോടതിക്ക് മുന്നിൽ മർദിക്കപ്പെട്ടപ്പോൾ സർക്കാർ ഒരക്ഷരം മിണ്ടിയോ എന്നും രാഹുൽ ചോദിച്ചു. ലോകത്തിലെ ഒരേയൊരു സത്യം മാത്രമേ ഉള്ളുവെന്നാണ് ആർ.എസ്.എസ് ഗുരുക്കന്മാർ നിങ്ങളെ പഠിപ്പിച്ചത്. ഇത് നിങ്ങളുടെ മാത്രം, മറ്റുള്ളവരുെട അഭിപ്രായങ്ങൾ നിങ്ങൾക്ക് പ്രശ്നമല്ല. നവാസ് ശരീഫിനെ കാണാൻ പാകിസ്താനിൽ പോയി ചായ കുടിച്ച് മടങ്ങിയതല്ലാതെ ഒന്നും നടന്നില്ലെന്നും രാഹുൽ പരിഹസിച്ചു.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.