Posted On
date_range Updated On
date_range ഇശ്റത്ത് കൊലക്കേസ്; ഗുജറാത്ത് പൊലീസിനെ കുറ്റവിമുക്തരാക്കണമെന്ന ഹരജി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഇശ്റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ ഗുജറാത്ത് പൊലീസിനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ലശ്കറെ ത്വയ്യിബ ഏജന്‍്റ് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തില്‍ ആണ് ഹരജി സമര്‍പിച്ചത്. ഇശ്റത്ത് ജഹാന്‍ ലശ്കറെ ത്വയ്യിബയുടെ ചാവേര്‍ ആണെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഹെഡ്ലി പറഞ്ഞത്. ഇശ്റത്ത് ജഹാന്‍, ജാവേദ് ശൈഖ് എന്ന പ്രണേഷ് പിള്ള, പാകിസ്താനി വംശജരായ അംജദ് അലി റാണ,സീഷാന്‍ ജൗഹര്‍ എന്നിവരെ 2004 ജൂണ്‍ 15ന് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അഹ്മദാബാദ് പൊലീസിനെതിരെയുള്ള കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.