മാന്ദ്യം തീവ്രമാകും: ധനമന്ത്രി

ന്യൂഡല്‍ഹി: ആഗോള സാമ്പത്തികമാന്ദ്യത്തിന്‍െറ തീവ്രതയും അതുവഴിയുള്ള ചാഞ്ചാട്ടങ്ങളും വര്‍ധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി. മാന്ദ്യം കാര്യമായി ഏശാത്ത രാജ്യമാണ് ഇന്ത്യയെന്ന് പറയുമ്പോള്‍തന്നെ, അതിന്‍െറ തീവ്രത കൂടുന്നത് ധനകാര്യ മാനേജ്മെന്‍റ് പ്രയാസത്തിലാക്കും.

മൂന്നു വഴികളാണ് ഇപ്പോഴത്തെ ഘട്ടത്തില്‍ ധനമന്ത്രി നിര്‍ദേശിച്ചത്. സാമ്പത്തിക അച്ചടക്കം വര്‍ധിപ്പിച്ച് മാന്ദ്യത്തെ നേരിടണം. വിദേശ വിപണികളില്‍ ഡിമാന്‍ഡ് കുറവാണെന്നിരിക്കെ, ഇന്ത്യയുടെ വളര്‍ച്ചാതോത് നിലനിര്‍ത്താന്‍ ആഭ്യന്തര വിപണിയത്തെന്നെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാണ്. ജനജീവിതം മെച്ചപ്പെടുത്താന്‍ സാമ്പത്തിക പരിഷ്കരണത്തിന്‍െറ വേഗം വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ അടുത്ത സാമ്പത്തികവര്‍ഷത്തിലും സര്‍ക്കാറിന്‍െറ ചെലവുകള്‍ക്ക് പണം കണ്ടത്തെുന്നത് കടുത്ത വെല്ലുവിളിയാണ്. വിഭവസമാഹരണം മെച്ചപ്പെട്ടതുകൊണ്ടാണ് നടപ്പുവര്‍ഷം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. അടുത്ത വര്‍ഷമാകട്ടെ, ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകളുടെയും വിമുക്തഭടന്മാരുടെ ഒു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെയും അധികഭാരമുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് പണം ചെലവിടേണ്ട സ്ഥിതിയാണ്. കൃഷി, സാമൂഹികക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ബാങ്കുകളുടെ മൂലധന പുന$സംഘാടനം എന്നിവക്കുശേഷം മാത്രമേ മറ്റിനങ്ങള്‍ക്ക് പണം നീക്കിവെക്കാന്‍ കഴിയൂ എന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.