Posted On
date_range Updated On
date_range ഓസ്കറില്‍ വീണ്ടും മലയാളി സ്പര്‍ശം
ലോസ് ആഞ്ചലസ്: റസൂല്‍ പൂക്കുട്ടിക്ക് ശേഷം ഓസ്കാറിലെ മറ്റൊരു മലയാളി സ്പര്‍ശമാവുകയാണ് സാജന്‍ സ്കറിയ. മികച്ച ആനിമേഷന്‍ ചിത്രമായി ഓസ്കാറില്‍ തെരഞ്ഞെടുത്ത ഇന്‍സൈഡ് ഒൗട്ടിന്‍െറ അണിയറ പ്രവര്‍ത്തകരിലൊരാളാണ് സാജന്‍. ചിത്രത്തിന്‍െറ കാരക്ടര്‍ സൂപ്പര്‍വൈസറായിരുന്നു സാജന്‍ സ്കറിയ. തിരുവന്തപുരത്ത് നാലാഞ്ചിറ സ്വദേശിയായ സാജന്‍ കോഴിക്കോട് എന്‍.ഐ.ടിയിലെ പൂര്‍വ്വവിദ്യാര്‍ഥിയാണ്. ടെക്സാസിലെ എ ആന്‍റ് എം സര്‍വകലാശാലയിലായിരുന്നു വിഷ്വലൈസേഷന്‍ സയന്‍സിലെ ഉപരിപഠനം.
പ്രശസ്ത കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ നിര്‍മാതാക്കാളായ വാള്‍ട്ട് ഡിസ്നിയുടെ കീഴിലുള്ള പിക്സാറിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഓസ്കാര്‍ ജേതാവ് ജോണ്‍ ലാസറ്റര്‍ നിര്‍മിച്ച് 2017ല്‍ റിലീസിന് ഒരുങ്ങുന്ന ടോയ് സ്റ്റോറിയുടെ നാലാം ഭാഗത്തിന്‍െറ പണിപ്പുരയിലാണ് സാജന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.