അഞ്ചു കോടി കവര്‍ന്നു

താണെ (മഹാരാഷ്ട്ര): എ.ടി.എം കൗണ്ടറുകളില്‍ പണം നിറക്കുന്ന കമ്പനിയുടെ ഓഫിസില്‍നിന്ന് അഞ്ചു കോടി രൂപ കവര്‍ച്ച ചെയ്തു. തീന്‍ ഹാത് നകക്കടുത്തുള്ള കമ്പനിയുടെ ഓഫിസില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഏഴുപേരടങ്ങുന്ന സായുധസംഘം കവര്‍ച്ച നടത്തിയത്. സി.സി.ടി.വി കാമറ തകര്‍ത്താണ് നാലുപേര്‍ ഓഫീസിന്‍െറ അകത്തുകടന്നത്. ഈ സമയം ജീവനക്കാര്‍ പണം എണ്ണുകയായിരുന്നു. തോക്കും കത്തിയുമടക്കമുള്ള ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഹിന്ദിയും മറാഠിയുമാണ് കവര്‍ച്ചക്കാര്‍ സംസാരിച്ചിരുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.