പ്ളാറ്റ്ഫോമിലെ കൊല: തമിഴ്നാട് പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് സമന്‍സ്

ചെന്നൈ: 24കാരിയായ ഐ.ടി പ്രഫഷനല്‍ റെയില്‍വേ പ്ളാറ്റ്ഫോമില്‍ കൊല്ലപ്പെട്ട കേസില്‍ തമിഴ്നാട് പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് മദ്രാസ് ഹൈകോടതിയുടെ സമന്‍സ്. കേസിന്‍െറ അന്വേഷണത്തില്‍ റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും സംയുക്തമായി പ്രവര്‍ത്തിച്ചില്ളെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.  ഡിപ്പാര്‍ട്മെന്‍റുകള്‍ തമ്മില്‍ ഒരു വിധത്തിലുമുള്ള സഹകരണവും  ഉണ്ടായില്ളെന്നും കോടതി സ്വമേധയാ ഈ കേസിന്‍െറ മേല്‍നോട്ടം വഹിക്കുമെന്നും ജഡ്ജി എസ്. നാഗമുത്തു പറഞ്ഞു.  ഇത്തരം കേസുകളുടെ മേല്‍നോട്ടം വഹിക്കേണ്ടത് കോടതിയുടെ സാമൂഹിക ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.