Posted On
date_range Updated On
date_range മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ കണ്ടു
ന്യുഡല്‍ഹി: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഉസ്ബെക്കിസ്ഥാന്‍ തലസ്ഥാനാമായ താഷ്കെന്‍റിലത്തെിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍്റ് ഷി ജിംപിങ്ങുമായി കൂടിക്കാഴ്ച നടത്തി. എന്‍.എസ്.ജി അംഗത്വത്തിന് ചൈനയുടെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
എസ്.സി.ഒ അംഗരാജ്യങ്ങളുമായി ഇന്ത്യക്ക് സാമ്പത്തിക സഹകരണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംബന്ധിക്കുന്നത്.
എസ്.സി.ഒ രാജ്യങ്ങളുടെ തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണവും രാജ്യാന്തര ബന്ധവും മെച്ചപ്പെടുന്നതിന് ഉച്ചകോടി സഹായകമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ജൂണ്‍ 23, 24 ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.