Posted On
date_range Updated On
date_range യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തു
പറ്റ്ന: ബിഹാറിലെ മോത്തിഹാരിയിൽ 21കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തു. തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ തോക്കും മരകഷണങ്ങളും കുത്തിയിറക്കിയതായും പരാതിയുണ്ട്.
നേരത്തേ മുഖ്യപ്രതി യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ബ്ളാക് മെയിൽ ചെയ്യാനൊരുങ്ങിയ ഇയാളെ യുവതി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു. ഇതിന് പ്രതികാരമായാണ് പ്രതി യുവതിയെ മൃഗീയമായി പീഡിപ്പിച്ചത്.
ബലാൽസംഗം ചെയ്ത ശേഷം പ്രതി തന്നെ ക്രൂരമായി മർദിച്ചുവെന്നും അതിനുശേഷം കുടുംബാംഗങ്ങളും തന്നെ മർദിച്ചുവെന്നും യുവതി പറഞ്ഞു. എന്നാൽ പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായില്ലെന്ന് യുവതിയുടെ അമ്മ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.