കൈക്കൂലിക്കേസില്‍ ഏക്നാഥ് കഡ്സെക്ക് ലോകായുക്തയുടെ ക്ളീന്‍ചിറ്റ്

മുംബൈ: വ്യവസായിയില്‍നിന്ന് തന്‍െറ പി.എ 30 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ മുന്‍ മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെക്ക് മഹാരാഷ്ട്ര ലോകായുക്തയുടെ ക്ളീന്‍ചിറ്റ്. വ്യവസായത്തിന് ഭൂമി അനുവദിക്കുന്നതിന് 30 കോടി രൂപ ആവശ്യപ്പെട്ടെന്ന രമേശ് ജാദവിന്‍െറ പരാതിയിലാണ് കഡ്സെയുടെ പി.എ ആയിരുന്ന ഗജാനന്‍ പാട്ടീലിനെ ആന്‍റികറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്ത്.
കഡ്സെക്കുവേണ്ടിയാണ് പി.എ കൈക്കൂലി വാങ്ങിയതെന്നും കഡ്സെയെയും പ്രതിയാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, പരാതിക്കാരന്‍ രമേശ് ജാദവും പ്രതി ഗജാനന്‍ പാട്ടീലും തമ്മില്‍ നടത്തിയ 12 ടെലിഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് കഡ്സെക്കും അദ്ദേഹത്തിന്‍െറ മറ്റു ജീവനക്കാര്‍ക്കും പങ്കില്ളെന്ന് ബോധ്യപ്പെട്ടതായി ലോകായുക്ത റിട്ട. ജസ്റ്റിസ് എം.എല്‍.
താഹ്ലിയാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഡ്സെക്കെതിരെയുള്ള പരാതി റദ്ദാക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പരാതിക്കാരന് സര്‍ക്കാറിനോട് എതിര്‍പ്പാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റവന്യൂ മന്ത്രി പദത്തില്‍നിന്ന് രാജിവെച്ച് ദിവസങ്ങള്‍ക്കുശേഷമാണ് കൈക്കൂലിക്കേസില്‍ കഡ്സെക്ക് ക്ളീന്‍ചിറ്റ് ലഭിക്കുന്നത്. പുണെയില്‍ വ്യവസായ വികസന കോര്‍പറേഷന്‍െറ ഭൂമി ഭാര്യയുടെയും മരുമകന്‍െറയും പേരില്‍ വാങ്ങിയതും അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമുമായുള്ള ഫോണ്‍ ബന്ധം ആരോപിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കഡ്സെ രാജിവെച്ചത്.
ദാവൂദുമായുള്ള ഫോണ്‍വിളി ആരോപണത്തിലും കഡ്സെക്ക് മഹാരാഷ്ട്ര എ.ടി.എസും ക്ളീന്‍ചിറ്റ് നല്‍കുമെന്നാണ് സൂചന. ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരിലുള്ള നമ്പറുകളില്‍നിന്ന് കഡ്സെയുടെ നമ്പറിലേക്ക് വിളികള്‍ വന്നിട്ടില്ളെന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.