ന്യൂഡല്‍ഹി: നാഷണൽ ഇന്‍സ്റ്റിറ്റ്യൂഷൻ ഓഫ് ഫാഷന്‍ ടെക്‌നോളജി(എൻ.െഎ.എഫ്.ടി) ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ ബിജെപി എംപിയുമായ ചേതന്‍ ചൗഹാനെ നിയമിച്ചു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ടാണ് ഇദ്ദേഹം. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകള്‍ നിര്‍ദേശിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് ചൗഹാനെ എൻ.െഎ.എഫ്.ടി ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
നിരവധി പേരെ പരിഗണിച്ചെങ്കിലും രാജ്യാന്തര ക്രിക്കറ്ററെന്ന നിലയിലും ബാങ്കിങ്ങ് മേഖലയിലെ പ്രവര്‍ത്തന പരിചയവും കണക്കിലെടുത്ത് തന്നെനിയമിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്ക് ഓഫ് ബറോഡയില്‍ താന്‍ 23 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചൗഹാന്‍ പ്രതികരിച്ചു. ഒന്നിലധികം ജോലികള്‍ എങ്ങനെ ചെയ്യുമെന്ന ചോദ്യത്തോട് ഇതായിരുന്നു ചൗഹാന്റെ മറുപടി-’60ശതമാനം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് 20 ശതമാനം എൻ.െഎ.എഫ്.ടി 20ശതമാനം സ്വന്തം ബിസിനസ്സിനായും നീക്കിവെക്കുമെന്നായിരുന്നു.
ഫാഷന്‍ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ സുബ്രഹ്മണ്യസ്വാമിയെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന ഒരു പരിഹാസ ട്വീറ്റ്. എഫ്.ടി.ടി.െഎയുടെ തലപ്പത്ത് ഗജേന്ദ്ര ചൗഹാനേയും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി പഹ്ലജ് നിഹലാനിയേയും നിയമിച്ചത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.