ഹോസ്​റ്റൽ മുറി വേണോ പരീക്ഷ എഴുതണം

ചെന്നൈ: തമിഴ്നാട്ടിലെ ലയോള കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ മുറി ലഭ്യമാകണമെങ്കിൽ പണം കുറച്ച് കൂടുതൽ നൽകിയാൽ മതിയെന്ന് കരുതിയവർക്ക് തെറ്റി. ഇംഗ്ലീഷ് വ്യാകരണ പരീക്ഷ പാസായാൽ ഹോസ്റ്റൽ മുറി നൽകാമെന്ന നിലാപാടിലാണ് ഇവിടുത്തെ കോളജ് അധികൃതർ. 50 മാർക്കിൽ നടത്തുന്ന പരീക്ഷയിൽ കുറഞ്ഞത് 20 മാർക്കെങ്കിലും നേടണം. തങ്ങൾക്കും ഇൗ വ്യവസ്ഥയുണ്ടായിരുന്നതായും പരീക്ഷക്ക് മുമ്പ് മാച്ച് ദ ഫോളോയിങ്, വാക്കർഥം തുടങ്ങി ചോദ്യങ്ങൾ പരീശീലിച്ചിരുന്നതായും കാമ്പസിലെ അവസാന വർഷ വിദ്യാർഥികൾ പറയുന്നു

എന്നാൽ നിലവിൽ 1500 വിദ്യാർഥികൾക്ക് 800–700 മുറികൾ മാത്രമാണ് ഹോസ്റ്റലിൽ ഉള്ളതെന്നും അതിനാലാണ് തങ്ങൾ ഇത്തരമൊരു രീതി അവലംബിച്ചതെന്നാണ് കൊളേജ് അധ്യാപകർ പറയുന്നത്. പുതുതായി വന്ന വിദ്യാർഥികൾക്ക് പരീക്ഷയില്ലെന്നും അച്ചടക്കവും മറ്റ് ഘടകങ്ങളും പ്രവേശനത്തിന് അടിസ്ഥാനമാക്കുമെന്നും മുതിർന്ന കുട്ടികൾക്കുള്ള പരീക്ഷ തെരഞ്ഞെടുപ്പിെൻറ ഒരു ഘടകം മാത്രമാണെന്നുമാണ് കോളജ് പ്രിൻസിപ്പൽ അറിയിച്ചിരിക്കുന്നത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.