മഥുര സംഘർഷം: പൊലീസുകാരനെ വെടിവെച്ചയാൾ അറസ്റ്റിൽ

ന്യൂഡൽഹി: മഥുരയിലെ ജവഹര്‍ ബാഗില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പൊലീസുകാരെ വെടിവെച്ചയാൾ അറസ്റ്റിൽ. പ്രതിയായ ചന്ദൻ ബോസിനെ ബുധനാഴ്ചയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിൽ രണ്ടു പൊലീസുകാരടക്കം 29 പേരാണ് കൊല്ലപ്പെട്ടത്. സ്റ്റേഷൻ ഹൗസ് ഓഫിസർ സന്തോഷ് യാദവും എസ്.പി മുൽ യാദവുമാണ് കൊല്ലപ്പെട്ട പൊലീസുകാർ. സന്തോഷ് യാദവിനെ വെടിവെച്ചയാളാണ് ചന്ദൻ ബോസ്.

സംഘർഷത്തിന് നേതൃത്വം നല്‍കിയ  ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ നേതാവ് രാം ബ്രിക്ഷ് യാദവും അക്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. 60 വയസ്സുകാരനായ യാദവാണ് രണ്ടുവര്‍ഷം മുമ്പ് ഏതാനും അനുയായികളുമായി ജവഹര്‍ ബാഗിലെ പാര്‍ക്ക് കൈയേറിയത്. ജൂൺ രണ്ടിന് പാര്‍ക്ക് ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ ചെറുത്തുനിന്നത് യാദവിന്‍െറ നേതൃത്വത്തിലാണ്. പൊലീസിനെ തുരത്താന്‍ കൈയേറ്റക്കാര്‍ കുടിലുകള്‍ക്ക് തീയിട്ടപ്പോഴാണ് രാം ബ്രിക്ഷ് യാദവ് അടക്കം 29 പേര്‍ പൊള്ളലേറ്റുമരിച്ചത്. കുടിലുകളിലെ എല്‍.പി.ജി സിലിണ്ടറുകളടക്കം പൊട്ടിത്തെറിച്ച് തീ ആളിപ്പടര്‍ന്നാണ് ദുരന്തമുണ്ടായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.