Posted On
date_range Updated On
date_range കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് സി.ബി.ഐ കോടതിയില്‍ ഹാജരായി
പാട്ന: കാലിത്തീറ്റ അഴിമതി കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ സി.ബി.ഐ കോടതിക്ക് മുന്നില്‍ ഹാജരായി. ദുംക ട്രഷററിയില്‍ നിന്ന് 3.31 കോടി അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ സി.ബി.ഐ കോടതി വിളിപ്പിച്ചത്. ഇതേ കേസില്‍ വിചാരണ നേരിടുന്ന 38 പേരെ ജൂണ്‍ 2 ന് കോടതി വിളിപ്പിച്ചിരുന്നു.
കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഞായറാഴ്ച വൈകിട്ട് തന്നെ ലാലു പ്രസാദ് പാട്നയില്‍ നിന്ന് റാഞ്ചിയിലത്തെിയിരുന്നു.
കാലിത്തീറ്റ കുംഭകോണകേസില്‍ മുഖ്യപ്രതിയായ ലാലു പ്രസാദ് യാദവിന് 2013 ല്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. ജയിലിലായ അദ്ദേഹം പിന്നീട് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.