രാജ്യസഭാ തെരഞ്ഞെടുപ്പ്: എന്‍.ഡി.എക്ക് ഭൂരിപക്ഷമായില്ല

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടും പാര്‍ലമെന്‍റിന്‍െറ ഉപരിസഭയില്‍ ഭൂരിപക്ഷമില്ലാതെ എന്‍.ഡി.എ തുടരും. നേരത്തേ യു.പി.എക്ക് 74ഉം എന്‍.ഡി.എക്ക് 69ഉം അംഗങ്ങളാണുണ്ടായിരുന്നത്.

  ശനിയാഴ്ച സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം, 245 അംഗ സഭയില്‍ ഇപ്പോള്‍ എന്‍.ഡി.എക്ക് അഞ്ച് അംഗങ്ങള്‍ കൂടി 74 ആയി. മൂന്നെണ്ണം കുറഞ്ഞ് യു.പി.എ സഖ്യത്തിന് 71ഉം.
എന്നാല്‍, ജി.എസ്.ടി ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ ബി.ജെ.പി സര്‍ക്കാറിന് 89 അംഗങ്ങളുള്ള പ്രാദേശിക കക്ഷികളുടെ സഹായം തേടേണ്ടിവരും. സമാജ്വാദി പാര്‍ട്ടി -19, ജെ.ഡി.യു-ആര്‍.ജെ.ഡി സഖ്യം -12, തൃണമൂല്‍ കോണ്‍ഗ്രസ് -12, എ.ഐ.ഡി.എം.കെ -12, ബി.എസ്.പി -ആറ്, സി.പി.ഐ.എം -എട്ട്, ബി.ജെ.ഡി -ഏഴ്, ഡി.എം.കെ -അഞ്ച് എന്നിങ്ങനെയാണ് പ്രാദേശിക കക്ഷികളുടെ സഭയിലെ മാറിയ അംഗബലം. നാമനിര്‍ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.