നാടകപ്രവര്‍ത്തകന്‍ അച്യുത് ലഹ്കാര്‍ അന്തരിച്ചു

ഗുവാഹതി: പ്രമുഖ നാടക പ്രവര്‍ത്തകന്‍ അച്യുത് ലഹ്കാര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. നിര്യാണത്തില്‍ അനുശോചിച്ച് അസം സര്‍ക്കാര്‍ ഒരുദിവസത്തെ ദു$ഖാചരണം പ്രഖ്യാപിച്ചു.
1931ല്‍ പാഥ്ശാലയില്‍ ജനിച്ച അദ്ദേഹം 1963ല്‍ നടരാജ തിയറ്റര്‍ സ്ഥാപിച്ചു. നിര്‍മാതാവ്, എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ നാടകരംഗത്ത് സജീവമായി.
സഞ്ചരിക്കുന്ന തിയറ്റര്‍ നാടകങ്ങളിലൂടെയാണ് ലഹ്കാര്‍ ശ്രദ്ധേയനായത്. ദീപാവലി എന്ന മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.