Posted On
date_range Updated On
date_range ഓടുന്ന കാറിനുള്ളിൽ 23കാരി കൂട്ടമാനഭംഗത്തിനിരയായി
ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീൻ മേഖലയിൽ ഓടുന്ന കാറിനുള്ളിൽ 23കാരി കൂട്ടമാനഭംഗത്തിനിരയായി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണം കഴിക്കാനായി റസ്റ്ററന്‍റിലേക്ക് പോവുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ സമീപത്തായി കാർ നിർത്തിയ മൂന്നംഗ സംഘം വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ, യുവതി കയറാൻ തയാറായില്ല. തുടർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റികൊണ്ടു പോവുകയായിരുന്നു.
രണ്ട് മണിക്കൂറിനുശേഷം യുവതിയെ സൺലൈറ്റ് കോളനിയിലെ മേൽപാലത്തിന് സമീപം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഡൽഹി പൊലീസ് ആസ്ഥാനത്തിന് അടുത്താണ് സംഭവം നടന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ മൂന്നുപേരെ തിരിച്ചറിഞ്ഞതായും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.