12കാര​െൻറ തലയിൽ തുളച്ച്​ കയറിയ ഇരുമ്പ്​ കമ്പി പുറത്തെടുത്തു

ഹൈദരബാദ്: മുഹമ്മദ് ബാബാ ഖുറൈശി എന്ന പന്ത്രണ്ട് വയസുകാരൻ ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടിരിക്കാം. അറവുശാലയിൽ മാംസം തൂക്കിയിടുന്ന കമ്പിയാണ് ഇൗ ബാലെൻറ വലത് കണ്ണിലൂടെ തുളച്ച് കയറിയത്. എന്നാൽ കണ്ണിെൻറ കൃഷ്ണമണിക്കോ തലച്ചോറിനോ കാര്യമായ പോറൽ ഏൽക്കാതിരുന്നത് ഖുറൈശിയുടെ ഭാഗ്യം. അതിലേറെ അനുഗ്രഹമായത് യാതൊരു അണുബാധയോ പക്ഷാഘാത സാധ്യതയോ ഒഴിവാക്കി കമ്പി സമർത്ഥമായി ഒരു സംഘം ഡോക്ടർമാർ പുറത്തെടുത്തു എന്നുള്ളതാണ്.

ഉസ്മാനിയ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വൈദഗ്ധ്യമാണ് ഖുറൈശിയെ ജീവിതത്തിേലക്ക് തിരിച്ച് കൊണ്ടു വന്നത്. ജൂൺ ആറിനായിരുന്നു ഖുറൈശിയെ കണ്ണിൽ കമ്പി തറച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യൂറോ ഡിപ്പാർട്മെൻിെൻറ സി.ടി സ്കാൻ പരിശോധനയിൽ നാഡീവ്യൂഹത്തിൽ സങ്കീർണമായ പരിക്ക് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ന്യൂറോ സർജറി തലവൻ ഡോ വേണുഗോപാലിെൻറ നേതൃത്വത്തിൽ ശസ്ത്രക്രിയ നടക്കുകയും ചെയ്തു. തലച്ചോറിനും കണ്ണിനും പരിക്കില്ലാതെ കമ്പി പുറത്തെടുത്തു. ലക്ഷം രൂപ ചെലവുവരുന്ന ശസ് ത്രക്രിയ സൗജന്യമായാണ് നടത്തിയത്. ഖുറൈശി അസുഖം ഭേദമായി ആശുപത്രി വിടാനുള്ള ഒരുക്കത്തിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.