എല്ലാവരുടെയും പ്രധാനമന്ത്രിയാകാൻ മോദിക്ക് കഴിയുന്നില്ല: ശരത് പവാർ

മുംബൈ: എല്ലാവരുടെയും പ്രധാനമന്ത്രിയാകാൻ നരേന്ദ്ര മോദിക്ക് കഴിയുന്നില്ലെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ  ആശങ്കയോടെയാണ് കഴിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഴുവൻ ജനങ്ങളെയും വിശ്വാസത്തിൽ എടുത്തില്ലെങ്കിൽ രാജ്യത്തെ ഒരുമിച്ചു നിർത്താൻ കഴിയില്ല. മോദിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന് കരുതാനാവില്ലെന്നും പവാർ ചൂണ്ടിക്കാട്ടി.

പാർലമെന്‍റിൽ ചരക്കു സേവന ബില്ലിനെ പിന്തുണക്കാൻ പാർട്ടി തീരുമാനിച്ചതായും പവാർ വ്യക്തമാക്കി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.