Posted On
date_range Updated On
date_range പ്രധാനമന്ത്രിക്ക് പാദസേവകരെ ആവശ്യമില്ല -രവിശങ്കർ പ്രസാദ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാദ സേവകരെ ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. അത്തരം വാക്കുകൾ ഒഴിവാക്കണം. പ്രധാനമന്ത്രി സ്വയം വിശേഷിപ്പിക്കുന്നത് അദ്ദേഹം ജനസേവകൻ എന്നാണ്. ജനസേവർക്ക് പാദസേവകരുടെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനുരാഗ് കശ്യപ് പറഞ്ഞത് പോലെ താൻ മോദിയുടെ മുഖ സ്തുതിക്കാരനാണെന്ന് സെൻസർ ബോർഡ് ചെയർമാൻ പഹ് ലജ് നിഹ് ലാനി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഉഡ്ത പഞ്ചാബ് വിവാദത്തിലാണ് കശ്യപ് നിഹ് ലാനിയെ മോദിയുടെ മുഖസ്തുതിക്കാരനെന്ന് വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.