ക്യാപിറ്റൽ ഹില്ലി​ലെ മോദി മാജിക്കിന്​ പിന്നിൽ ടെലിപ്രോംപ്​റ്റർ

ന്യൂഡൽഹി:ക്യാപിറ്റൽ ഹില്ലിലെ മോദി മാജിക്കിന് പിന്നിൽ  ടെലിപ്രോംപ്റ്റർ. ബുധനാഴ്ച ക്യാപിറ്റൽ ഹില്ലില്‍ യു.എസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ  പ്രസംഗം വലിയ ചർച്ചയായിരുന്നു. 45 മിനിറ്റ് ആയിരുന്നു അദ്ദേഹം പ്രസംഗിച്ചത്. മോദിയുടെ ഏറ്റവും നല്ല പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. എഴുതി തയാറാക്കിയ കടലാസില്‍ ഒന്നു നോക്കുക പോലും ചെയ്യാതെ അനായാസം ഇംഗ്ലിഷില്‍ അദ്ദേഹം സംസാരിച്ചത് പലരെയും അത്ഭുതപ്പെടുത്തി.

 പ്രസംഗം മനോഹരമാക്കാന്‍ ടെലിപ്രോംപ്റ്ററാണ് മോദിക്ക് കൂട്ടായി അവിടെ ഉണ്ടായത്. പ്രസംഗിക്കുന്ന വ്യക്തിയുടെ നേരേയോ  ഇരു വശങ്ങളിലോ ആയി പ്രസംഗിക്കാനുള്ള വരികള്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരുന്ന സംവിധാനമാണ് ടെലി പ്രോംപ്റ്റര്‍. ഇതിെൻറ സദസ്സിനു നേരെയുള്ള ഭാഗം കാണാനാവില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. അത് കൊണ്ട് തന്നെ സദസ്സിൽ ആർക്കും ടെലിപ്രോംപ്റ്റർ കാണാനാവില്ല. ഇതിെൻറ മറ്റൊരു പ്രത്യേകത പ്രസംഗിക്കുന്ന വ്യക്തിയുടെ ഉച്ചാരണ വേഗത്തിന് അനുസൃതമായി  വരികളുടെ വേഗവും ക്രമീകരിക്കാം എന്നതാണ്.

യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗം ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചായിരുന്നു. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി മോദി ടെലിപ്രോംപ്റ്റർ ഉപയോഗിച്ചത് െഎ.എസ്.ആർ.ഒയിൽ വെച്ച് നടന്ന ഒരു പരിപാടിയിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.