ഗുജറാത്തിൽ ദൈവത്തിന്​ ആർ.എസ്​.എസ്​ യൂനിഫോം

ഗാന്ധിനഗർ: ഗുജറാത്തിൽ ക്ഷേത്രത്തിലെ വിഗ്രഹെത്ത ആർ.എസ്.എസ് യൂനിഫോം ധരിപ്പിച്ച ക്ഷേത്ര അധികാരികളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സൂറത്തിലെ ലസ്കാന പ്രദേശെത്ത സ്വാമി നാരായൺ ക്ഷേത്രത്തിലാണ് സംഭവം. ആര്‍എസ്എസ് സ്വയം സേവകെൻറ വേഷത്തിലുള്ള വിഗ്രഹത്തിന്റെ ചിത്രം നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും കൈയിൽ ദേശീയ പതാകയുമേന്തിയ നിലയിലാണ് വിഗ്രഹത്തിെൻറ ചിത്രം. വിഗ്രഹെത്ത വേഷം ധരിപ്പിക്കുന്ന പതിവ് ഇൗ ക്ഷേത്രത്തിലുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിശ്വാസി സമ്മാനിച്ചതാണ് ഈ വേഷം.

അതിനാലാണ് വിഗ്രഹത്തെ ഈ വേഷം ധരിപ്പിച്ചത്. മറ്റൊരു അജണ്ടയും ഇതിനുപിന്നില്‍ ഇല്ലെന്നും സംഭവം ഇത്രയും പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ക്ഷേത്രത്തിലെ പൂജാരി സ്വാമി വിശ്വപ്രകാശ്ജി പറഞ്ഞു. സംഘപരിവാര്‍ സംഘടനകളുടെ അജണ്ടയാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിന്‍ഹ് വഗേല ആരോപിച്ചു.

ക്ഷേത്ര അധികാരികളുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. ഇന്ന് അവര്‍ വിഗ്രഹത്തെ ആര്‍എസ്എസ് യൂണിഫോം ധരിപ്പിച്ചുവെങ്കിൽ നാളെ ബി.ജെ.പി വേഷത്തിലായിരിക്കും വിഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപി നേതൃത്വം സംഭവത്തെ അപലപിച്ചു.വാര്‍ത്ത ഞെട്ടിച്ചുവെന്നും സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ഗുജറാത്ത് ബിജെപി പ്രസിഡൻറ് വിജയ് റൂപാണി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.