നൈജീരിയക്കാരെ ഇന്ത്യയില്‍ പ്രവേശിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ്

പനാജി: നൈജീരിയക്കാരെ ഇന്ത്യയില്‍ പ്രവേശിപ്പിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗോവ മുന്‍മുഖ്യമന്ത്രിയുമായ രവി നായിക്ക്. ഗോവക്ക് നൈജീരിയക്കാരെ ആവശ്യമില്ളെന്നും കര്‍ശനമായ പരിശോധനക്ക് ശേഷം മാത്രമേ ഇവരെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാവൂ എന്നും നായിക്ക് പറഞ്ഞു. സംഭവം വിവാദമായതോടെ ബി.ജെ.പി നേതാക്കള്‍ രവി നായിക്കിനെതിരെ രംഗത്തത്തെി.

രവി നായിക്ക് മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് നൈജീരിയക്കാരാണെന്നും നായിക്ക് ചൂണ്ടിക്കാട്ടി. ഗോവയിലെ മയക്കു മരുന്ന് കടത്തിന് പിന്നില്‍ നൈജീരിയക്കാരാണെന്ന ടൂറിസം വകുപ്പ് മന്ത്രി ദിലീപ് പാരുലേക്കറുടെ പ്രസ്താവനക്ക് പിന്നാലെയാണ് രവി നായിക്ക് രംഗത്തത്തെിയത്. പഠനത്തിന് വേണ്ടി വരുന്നവര്‍ ലഹരി കടത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും രവി നായിക്ക് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.