മുസഫര്‍നഗര്‍: ആശാറാം ബാപ്പു ഉള്‍പ്പെട്ട സൂറത്ത് ബലാത്സംഗ കേസിലെ സാക്ഷികളെ വെടിവെച്ചുകൊന്ന കേസില്‍ ഷൂട്ടറായ കാര്‍ത്തിക് ഹല്‍ദാറിനെ ഹാജരാക്കാന്‍ പ്രാദേശിക കോടതിയുടെ ഉത്തരവ്. ആശാറാം ബാപ്പുവിന്‍െറ പേഴ്സനല്‍ ഡോക്ടറായിരുന്ന അമൃത് പ്രജാപതി, പാചകക്കാരന്‍ അഖില്‍ ഗുപ്ത, കൃപാല്‍ സിങ് എന്നിവരെ 2014 ജൂണിലാണ് വെടിവെച്ചു കൊന്നത്.
ആശാറാമിന്‍െറ സഹായിയായ കാര്‍ത്തിക് ഹല്‍ദാറാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടത്തെി ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ജൂലൈ രണ്ടിന് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.