ഡൽഹിയിലെ മലിനീകരണം ആയുസ്​ കുറക്കുമെന്ന്​ പഠനം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായു മലീകരണം ആയുസ് കുറക്കുന്നെന്ന് പഠനം. ഡൽഹിയിൽ ജീവിക്കുന്ന ഒാരോ മനുഷ്യരുടെയും ആകെ ആയുസിെൻറ 6.4 വർഷമാണ് വായുമലിനീകരണം മൂലം കുറയുന്നത്. മഹാരാഷ്ട്രയിലിത് ആയുസിെൻറ 3.3 വർഷമാണ് കുറക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അകാല മരണം സംഭവിക്കുന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശും മഹാരാഷ്ട്രയുമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

 കൊളറാഡോ നാഷനൽ അറ്റ്മോസ്ഫെറിക് റിസർച് സെൻററുമായി സഹകരിച്ച് െഎ.െഎ.ടി.എം ഗവേഷകർ നടത്തിയ പഠനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രോപ്പിക്കൽ മെട്രോളജിയാണ് പുറത്ത് വിട്ടത്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കിയാണ് പഠനം. അടിയന്തരമായി ഡൽഹിയിലെ വായു മലീകരണത്തിെൻറ ഉറവിടം കണ്ടെത്തി ഇത് കുറച്ചുകൊണ്ട് വരുന്നതിനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്നാണ് പഠനം നിർദേശിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.