മുംബൈ: മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗുരുദാസ് കമ്മത്ത് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനാണ് താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ഗുരുദാസ് കമ്മത്ത് വ്യക്തമാക്കി. പാര്‍ട്ടി വിടുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ടറിയിച്ചതായും ഇത് സംബന്ധിച്ച് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും കമ്മത്ത് പറഞ്ഞു.
മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ ഐ.ടി വകുപ്പ് മന്ത്രിയായായിരുന്നു ഗുരുദാസ് കമ്മത്ത്. 44 വര്‍ഷം കോണ്‍ഗ്രസിന്‍െറ സജീവ പ്രവര്‍ത്തകനായ കമ്മത്ത് 1984,1991,1998,2004,2009 എന്നീ വര്‍ഷങ്ങളില്‍ ലോകസഭാംഗമായിരുന്നു. എന്‍.എസ്.യുവിന്‍െറ ദേശീയ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ലോകസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.