മുത്തലാഖും ചടങ്ങ് വിവാഹവും നിരോധിക്കാന്‍ പുരുഷന്മാരുടെ ഒപ്പും

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിനിടയിലെ മുത്തലാഖും ചടങ്ങ് വിവാഹവും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഒപ്പുശേഖരണത്തില്‍ പുരുഷന്മാരെയും പങ്കാളികളാക്കുമെന്ന് സാകിയ സോമന്‍െറ നേതൃത്വത്തിലുള്ള ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ (ബി.എം.എം.എ) വ്യക്തമാക്കി. തങ്ങളുടെ ഒപ്പുശേഖരണമുണ്ടാക്കിയ പരിഭ്രമംകൊണ്ടാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെ പിന്തുണക്കുന്ന മുസ്ലിം വനിതാ നേതാക്കള്‍ തങ്ങളില്‍  ആര്‍.എസ്.എസ്, വി.എച്ച്.പി ബന്ധം ആരോപിക്കുന്നതെന്നും ബി.എം.എം.എ  നേതാവ് സാകിയ സോമന്‍ കുറ്റപ്പെടുത്തി. പുരോഗമനവാദികളായ മുസ്ലിം സ്ത്രീകളെപ്പോലെ പുരുഷന്മാരും തങ്ങളുടെ ഒപ്പുശേഖരണത്തെ പിന്തുണക്കുമെന്ന് സാകിയ സോമന്‍ തുടര്‍ന്നു.
നാണക്കേടുണ്ടാക്കുന്നതും സ്ത്രീവിരുദ്ധവുമായ മുത്തലാഖും ചടങ്ങ് വിവാഹവും അവസാനിപ്പിക്കാന്‍ മുസ്ലിം പണ്ഡിതര്‍ തയാറാകാത്തതുകൊണ്ടാണ് തങ്ങള്‍ ഇത്തരമൊരു കാമ്പയിനുമായി ഇറങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുത്തലാഖിനും ചടങ്ങ് വിവാഹത്തിനുമെതിരെ രാജ്യവ്യാപകമായി 50,000 മുസ്ലിം സ്ത്രീകളുടെ ഒപ്പ് ഇതിനകം ശേഖരിച്ചുവെന്നാണ് സാകിയ സോമന്‍ അവകാശപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.