അഹ്മദാബാദ്: 2002ലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ വിധിയില്‍ പാതി നീതിയേ ലഭിച്ചുള്ളൂവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സാമൂഹികപ്രവര്‍ത്തകരും. 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയ കോടതി 36 പേരെ കുറ്റമുക്തരാക്കിയിരുന്നു. 69 പേരാണ് കൊല ചെയ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് കേസില്‍ ശിക്ഷ വിധിക്കുക. മുഴുവനായും നീതി ലഭിച്ചില്ളെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും കൊലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരിയുടെ 75കാരിയായ വിധവ സകിയ ജാഫരി പ്രതികരിച്ചു. ഇരകള്‍ക്കുവേണ്ടിയുള്ളതല്ല വിധിയെന്നും കൊലപാതകത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ശിക്ഷ ലഭിക്കണമെന്നും സകിയ പറഞ്ഞു. 24 പേര്‍ക്ക് ഒരു പകല്‍ കൊണ്ട് 69 പേരെ കൊന്നുതള്ളാനാവില്ളെന്ന് പറഞ്ഞ മകന്‍ തന്‍വീര്‍ ജാഫരി എന്ത് കാരണത്താലാണ് 36 പേരെ ഒഴിവാക്കിയതെന്ന് ചോദിച്ചു. ഗൂഢാലോചനയില്ളെന്ന കോടതി നിരീക്ഷണവുമായി വിയോജിച്ച തന്‍വീര്‍ കലാപകാരികള്‍ക്ക് പെട്ടെന്ന് തീയിട്ട് ഓടിരക്ഷപ്പെടാന്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി ഒരു ചായക്കടയല്ളെന്നും ഗൂഢാലോചനയില്ലാതെ ഒന്നും നടക്കില്ളെന്നും കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഗൂഢാലോചനയില്ളെന്ന കോടതി നിരീക്ഷണത്തില്‍ ഗുജറാത്ത് കലാപ ഇരകളുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദും നിരാശ പ്രകടിപ്പിച്ചു. ഒരു കിലോമീറ്റര്‍ അകലെ നടന്ന നരോദ പാട്യ കൂട്ടക്കൊലയില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ ഗുല്‍ബെര്‍ഗ് കൂട്ടക്കൊലയില്‍ എങ്ങനെയാണ് ഗൂഢാലോചന ഇല്ലാതെയാകുന്നത്. അതൊരു പെട്ടെന്നുള്ള അക്രമമായിരുന്നെന്ന വാദത്തോട് യോജിക്കുന്നില്ളെന്നും അവര്‍ പറഞ്ഞു. കുറ്റക്കാരില്‍ ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടതില്‍ ആശ്വാസമുണ്ടെങ്കിലും ഇത്രയും വലിയ കലാപത്തില്‍ 24 പേര്‍ മാത്രം ശിക്ഷിക്കപ്പെടുകയെന്നത് വളരെ കുറഞ്ഞുപോയെന്ന് കലാപത്തില്‍ 14കാരനായ മകന്‍ നഷ്ടപ്പെട്ട രൂപ മോദി പ്രതികരിച്ചു. കലാപത്തില്‍ 10 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട സഈദ് ഖാന്‍ പത്താനും കുടുംബത്തിലെ നാലുപേരെ നഷ്ടപ്പെട്ട സലിം നൂര്‍ മുഹമ്മദ് ശൈഖും വിധിയില്‍ സംതൃപ്തരല്ല. ഒരു മുന്‍ ലോക്സഭാംഗമുള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തില്‍ ഇത്രത്തോളമെങ്കിലും എത്താന്‍ 14 വര്‍ഷമെടുത്തുവെന്നത് നടുക്കുന്നതാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ജെ. ബന്ദൂക്വാല പ്രതികരിച്ചു. യഥാര്‍ഥ സൂത്രധാരന്മാര്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ളെന്ന് കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.