കരുണാനിധിക്ക് 93ാം ജന്മദിനാഘോഷം

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷന്‍ മുത്തുവേല്‍ കരുണാനിധിയുടെ 93ാം പിറന്നാള്‍ പ്രവര്‍ത്തകര്‍ കൊണ്ടാടി. രക്തദാന ക്യാമ്പുകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡി.എം.കെ സ്ഥാപക നേതാവ് സി.എന്‍. അണ്ണാദുരൈയുടെയും ഇ.വി. രാമസാമി പെരിയാറുടെയും മറീനാ കടല്‍ക്കരയിലെ സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗോപാലപുരത്തെ വസതിയില്‍ രാവിലെ കുടുംബാംഗങ്ങളുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ചു. മകനും ഡി.എം.കെ ട്രഷററുമായ എം.കെ. സ്റ്റാലിന്‍, മകള്‍ എം. കനിമൊഴി എം.പി, മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍, ടി.ആര്‍. ബാലു എന്നിവരും സന്നിഹിതരായിരുന്നു. പിന്നീട് പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ അണികളെ നേരിട്ടുകണ്ട് ജന്മദിനാശംസ ഏറ്റുവാങ്ങി. ഒഴുകിയത്തെിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്തു. ചെന്നൈ വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ കരുണാനിധി സംസാരിച്ചു.

തമിഴ് ജനതക്കും സംസ്കാരത്തിനും ഭാഷക്കും ആത്മാര്‍പ്പണം ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.1969 മുതല്‍ ഡി.എം.കെയുടെ അധ്യക്ഷനാണ് കരുണാനിധി. അഞ്ചുതവണ സംസ്ഥാന മുഖ്യമന്ത്രി പദം അലങ്കരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.