ലളിത് മോഡിയെ വിട്ടുകിട്ടാന്‍ ഇന്ത്യ വീണ്ടും അപേക്ഷ നല്‍കും

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ബ്രിട്ടന് വീണ്ടും അപേക്ഷ നല്‍കും.  കേസന്വേഷണം നേരിടുന്നവരെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര നിയമസഹായ ഉടമ്പടി (എം.എല്‍.എ.ടി) പ്രകാരമാണ് അപേക്ഷ നല്‍കുക. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് സമര്‍പ്പിച്ചു.  മോഡിയെ ഇന്ത്യയിലത്തെിക്കുന്നതിന് ബ്രിട്ടീഷ് അധികൃതരുമായി ആശയവിനിയമം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചശേഷം മാത്രമേ സാധാരണ ഗതിയില്‍ കൈമാറ്റം സാധ്യമാവൂ. എന്നാല്‍, 1992ലെ എം.എല്‍.എ.ടി ഉടമ്പടിപ്രകാരം കേസന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കാന്‍ ഉതകുന്നവരെ കൈമാറാനും വ്യവസ്ഥയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.