ന്യൂഡൽഹി: ആണവ വിതരണ ഗ്രൂപ്പിൽ അംഗമാകുന്നതിന് ഇന്ത്യ ഒൗേദ്യാഗികമായി അപേക്ഷ നൽകി. ജൂലൈ നാലിന് തുടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇന്ത്യ അപേക്ഷ നൽകിയത്. ന്യൂക്ലിയര്‍ സപ്ലെയേഴ്സ് ഗ്രൂപ്പ് (എൻ.എസ്.ജി) അംഗത്വം നേടുന്നതിന് വളരെ കാലമായി ഇന്ത്യ ശ്രമങ്ങൾ നടത്തി വരികയാണ്. ആണവ കരാറിൽ ഏർപ്പെട്ടതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്ര നീക്കമാണിത്.
ആണവ വിതരണ ഗ്രൂപ്പുമായും മറ്റ് ഏജൻസികളുമായും ഏഴു വർഷം നീണ്ട നയതന്ത്ര ചര്‍ച്ചക്കൊടുവിലാണ് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കുന്നത് വരെ നടപടികൾ എത്തിയത്. ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിന് പാകിസ്താനെ പിന്തുണച്ച് ചൈന നടത്തുന്ന ഇടപെടലാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളി. ഗ്രൂപ്പിലെ അംഗത്വത്തിന് അമേരിക്ക ഇന്ത്യയെ പിന്തുണക്കുമെന്ന് യു.എസ് നേരത്തെ അറിയിച്ചിട്ടുണ്ട്.
ഏപ്രിലിൽ ആണവ വിതരണ ഗ്രൂപ്പിെൻറ നിയമങ്ങൾ പാലിക്കാമെന്ന് കാണിച്ച് ഇന്ത്യ രേഖകൾ കൈമാറിയിരുന്നു. ജൂണ്‍ 9-,10 തീയതികളിൽ വിയനയിലാണ് എൻ.എസ്.ജിയുടെ മീറ്റ് നടക്കുന്നത്. ഇന്ത്യയുടെ അംഗത്വത്തിനെതിരെ ചൈനയും നിലപാടെടുത്തതോടെ വിയനയിലെ എൻ.എസ്.ജി സമ്മേളനം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. എൻ.എസ്.ജി ടെക്‌നിക്കല്‍ കമ്മിറ്റി ഇന്ത്യയുടെ അപേക്ഷ പരിശോധിച്ച ശേഷം ബാക്കി നടപടികള്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.