ഗുജറാത്ത് കലാപക്കേസിന് മോദി സര്‍ക്കാറിന്‍െറ പ്രതികാരം –ഇന്ദിര ജയ്സിങ്

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപമടക്കമുള്ള കേസുകളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ക്കെതിരെ കേസ് നടത്തിയതിലുള്ള മോദി സര്‍ക്കാറിന്‍െറ പ്രതികാരനടപടിയാണ് തന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാറിതര സന്നദ്ധ സംഘടനക്ക് വിദേശഫണ്ട് വിലക്കിയതെന്ന് പ്രമുഖ അഭിഭാഷകയും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ ഇന്ദിര ജയ്സിങ് കുറ്റപ്പെടുത്തി.
ഗുജറാത്ത് കലാപക്കേസ് നടത്തിയ ടീസ്റ്റക്കു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. ഇതുകൊണ്ടൊന്നും തങ്ങളെ നിശ്ശബ്ദരാക്കാനാകില്ളെന്നും ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇന്ദിര പറഞ്ഞു.
വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ദിര ജയ്സിങ്ങിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാറിതര സംഘടനയായ ‘ലോയേഴ്സ് കോണ്‍ക്ളേവി’നെതിരെ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.
വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്.ആര്‍.സി.എ നിയമപ്രകാരമുള്ള ലൈസന്‍സ് ആറു മാസത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഡ് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.