ന്യൂഡല്‍ഹി: വിവാദ മുഖചിത്രവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരായ ക്രിമിനല്‍ നടപടി സുപ്രീംകോടതി തടഞ്ഞു. ബിസിനസ് ടുഡേ മാസികയുടെ കവര്‍ചിത്രത്തില്‍ മഹാവിഷ്ണുവിന്‍െറ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിലൂടെ ധോണി മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയിലെ കോടതിയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25നുമുമ്പ് ഹാജരായില്ളെങ്കില്‍ അറസ്റ്റ്ചെയ്യാനായിരുന്നു വാറന്‍റ്. ഇതിനെതിരെയാണ് ധോണി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ആന്ധ്രപ്രദേശില്‍നിന്ന് ബംഗളൂരുവിലേക്ക് മാറ്റാനും ധോണി ആവശ്യപ്പെട്ടിരുന്നു.
ധോണിക്കെതിരെ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയ ശ്യാം സുന്ദറില്‍നിന്ന് ബെഞ്ച് അഭിപ്രായം ആരാഞ്ഞു. ബംഗളൂരു വിചാരണക്കോടതിയില്‍ ധോണിക്കെതിരെ പരാതി നല്‍കിയ സാമൂഹികപ്രവര്‍ത്തകന്‍ ജയകുമാര്‍ ഹിറേമതിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഷൂ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി മഹാവിഷ്ണുവിന്‍െറ വേഷത്തില്‍ നില്‍ക്കുന്ന ധോണിയുടെ കവര്‍ചിത്രം വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.