രോഹിത് വെമുലയുടെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു

 

രോഹിത് വെമുലയുടെ ആത്മഹത്യാ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിട്ടു. ഏകാംഗ ജുഡീഷ്യല്‍ കമീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. റിട്ടയേര്‍ഡ് ഹൈകോടതി ജഡ്ജ് ആയ അശോക് കെ. രൂപന്‍വാല്‍ ആണ് കേസ് അന്വേഷിക്കുക. ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യമെമ്പാടും കനത്ത പ്രതിഷേധമുയരുകയും അതിനെ തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍, വി.സി അപ്പാ റാവു രാജിവെക്കണമെന്നും കേന്ദ്ര സഹമന്ത്രി ബന്ധാരു ദത്താത്രേയയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഹൈദരാബാദിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരം ശക്തമായി തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് നില വഷളായ നാലു വിദ്യാര്‍ഥികളെ ശനിയാഴ്ച്ച ആശുപത്രിയിലേക്ക് മാറ്റുകയും പകരം ഏഴു വിദ്യാര്‍ഥികള്‍ ഞായറാഴ്ച്ച നിരാഹാര സമരം ആരംഭിക്കുകയും ചെയ്തിരുന്നു.  


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.