പശ്ചാത്തല വികസനം: ​ കേരളം –റെയിൽവേ സംയുക്​ത സംരഭത്തിന്​ ധാരണ

ന്യൂഡല്‍ഹി: പശ്ചാത്തല സൗകര്യമൊരുക്കുന്ന ബാധ്യത സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നതിന്‍െറ ഭാഗമായി റെയില്‍വേ കേരളവുമായി സംയുക്ത സംരംഭത്തിന് ധാരണയായി. സംസ്ഥാന സര്‍ക്കാറിന് 51 ശതമാനവും റെയില്‍വേക്ക് 49 ശതമാനവും പങ്കാളിത്തമുള്ള കമ്പനി രൂപവത്കരിച്ച് ലാഭകരമായ വികസന പദ്ധതികള്‍ നടപ്പാക്കാനാണ് ധാരണ.
കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍െറ സാന്നിധ്യത്തില്‍ റെയില്‍വേ ബോര്‍ഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വേദ് പ്രകാശ് ദുദേജ, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി എം. ശിവശങ്കരന്‍ എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. പദ്ധതിവികസനം, നടത്തിപ്പ്, വിഭവ സമാഹരണം, ഭൂമി ഏറ്റെടുക്കല്‍ എന്നിവയുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കു പങ്കുവെക്കുമെന്ന ബജറ്റ് പ്രസംഗത്തിന്‍െറ തുടര്‍ച്ചയായാണ് ഈ നടപടിയെന്നും സഹകരണ ഫെഡറലിസമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. ഈ വികേന്ദ്രീകരണം റെയില്‍വേ പദ്ധതികളെ എളുപ്പത്തിലാക്കും.
സംയുക്ത സംരംഭത്തിന് 26 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍-റെയില്‍വേ കമ്പനിക്കായിരിക്കണം എന്ന വ്യവസ്ഥയില്‍ സ്പെഷല്‍ പ്രോജക്ട് വെഹിക്കിള്‍ (എസ്.പി.വി) രൂപവത്കരിച്ച് ലാഭകരമായ പദ്ധതികള്‍ ഏറ്റെടുക്കാം. പദ്ധതിയുടെ ഭൂഉടമാവകാശം എസ്.പി.വിയില്‍ നിക്ഷിപ്തമായിരിക്കും. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ മേഖല എന്നിവയില്‍ നിന്ന് പണം സമാഹരിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.