ഹോസ്റ്റലിലെ പീഡനത്തിന് എതിരെ 25 കി.മീ. നടന്ന് വിദ്യാര്‍ഥിനികളുടെ പരാതി


ഭുവനേശ്വര്‍: ഹോസ്റ്റല്‍ അധികൃതരുടെ പീഡനത്തിനെതിരെ വിദ്യാര്‍ഥിനികളുടെ അസാധാരണ പ്രതിഷേധം. പട്ടിക ജാതി-വര്‍ഗ വകുപ്പിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലെ പീഡനത്തത്തെുടര്‍ന്നാണ് 107 പെണ്‍കുട്ടികള്‍ രാത്രിയില്‍ 25 കിലോമീറ്റര്‍ നടന്ന് ജില്ലാ കലക്ടറുടെ അടുത്ത് പരാതിയുമായത്തെിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിക്കാണ് ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ പകാടിയ ഗവ. ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ സംഘമായി കലക്ടറേറ്റിലേക്ക് യാത്ര തുടങ്ങിയത്. ഹോസ്റ്റല്‍ അധികൃതര്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്നും മോശം ഭക്ഷണം നല്‍കുന്നുവെന്നുമായിരുന്നു ഇവരുടെ പരാതി. വിദ്യാര്‍ഥിനികളെ പിന്തിരിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് 25 കിലോമീറ്റര്‍ ദൂരവും പൊലീസ് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കി. കലക്ടറേറ്റില്‍ എത്തിയ പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ മേട്രനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റോഡില്‍ കുത്തിയിരിപ്പ് നടത്തി. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ രാജേഷ് പ്രവാകര്‍ രാത്രി ഒരുമണിയോടെ സ്ഥലത്തത്തെി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടികളെ തിരികെ സ്കൂളില്‍ എത്തിച്ചതായി ജില്ലാ വെല്‍ഫെയര്‍ ഓഫിസര്‍ കൃപാസിന്ധു ബെഹ്റ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.