രോഹിത് വെമുലയുടെ ആത്മഹത്യ: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കേന്ദ്ര മന്ത്രിമാരെ പുറത്താക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രിക്ക് അല്‍പമെങ്കിലും പ്രതികരണശേഷിയുണ്ടായിരുന്നെങ്കില്‍ സംഭവത്തില്‍ ആരോപണം നേരിടുന്ന കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയെയും ബന്ദാരു ദത്താത്രേയയെയും പുറത്താക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ വ്യക്തമാക്കി.
വിഷയത്തില്‍ ഹൈദരാബാദ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെയെങ്കിലും പുറത്താക്കുമായിരുന്നില്ളേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപ്പാ റാവുവിനെ അടിയന്തരമായി പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്‍െറ ആവശ്യം. എന്നാല്‍, നമ്മുടെ പ്രധാനമന്ത്രിക്ക് പ്രതികരണ ശേഷിയില്ല.
എന്ത് ആവശ്യം ഉന്നയിച്ചാലും ആര്‍ക്കെതിരെയും അദ്ദേഹം നടപടിയെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ളെന്നും മുന്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയായിരുന്ന കബില്‍ സിബല്‍ പറഞ്ഞു.
സംവരണ നയത്തില്‍  പുനരാലോചന വേണമെന്ന ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍െറ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍.എസ്.എസ് ദലിതര്‍ക്കുവേണ്ടിയുള്ളതല്ളെന്നും അവരുടെ ഡി.എന്‍.എ ദലിത് അനുകൂലമല്ളെന്നുമായിരുന്നു മറുപടി.
അമിത് ഷാ വീണ്ടും ബി.ജെ.പി ദേശീയ പ്രസിഡന്‍റ്പദവിയില്‍ എത്തിയെങ്കിലും അദ്ദേഹത്തിന്‍െറ കീഴില്‍ പാര്‍ട്ടി പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ ചൂണ്ടിക്കാട്ടി സിബല്‍ പരിഹസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.