ബംഗളൂരു: ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍െറ പേരില്‍ കര്‍ണാടകയില്‍ അറസ്റ്റിലായവരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡല്‍ഹിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ബംഗളൂരുവില്‍നിന്ന് വിമാനമാര്‍ഗമാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.
ശനിയാഴ്ച ബംഗളൂരു സിറ്റി സിവില്‍ കോടതി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി യുവാക്കളെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. വെള്ളിയാഴ്ച സംസ്ഥാന പൊലീസിന്‍െറ സഹകരണത്തോടെ നടത്തിയ റെയ്ഡിലാണ് ബംഗളൂരുവില്‍നിന്ന് മുഹമ്മദ് അഫ്സല്‍ (35), അഹ്മദ് സുഹൈല്‍ (23), ആസിഫ് അലി (21), മുഹമ്മദ് അബ്ദുല്‍ അഹദ് (47) എന്നിവരും തുംകൂരുവില്‍നിന്ന് സെയ്ദ് മുജാഹിദ് ഹുസൈനും (33) മംഗളൂരുവില്‍നിന്ന് നജ്മുല്‍ ഹുദയും (25) പിടിയിലായത്. നഗരത്തിലെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ കൊണ്ടുപോകുന്നതിന് മുമ്പായി ബംഗളൂരു പൊലീസ് ചോദ്യം ചെയ്തു. ആറു വിമാനങ്ങളിലായാണ് ഇവരെ കൊണ്ടുപോയത്.
ഈ മാസം 27ന് ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുക്കാനും എന്‍.ഐ.എ ആലോചിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന്‍െറ ഭാഗമായാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. അതേസമയം, ശനിയാഴ്ച രാത്രി നഗരത്തില്‍ അറസ്റ്റിലായ ജാവേദ് റഫീക്കിന് (31) ഐ.എസ് റെയ്ഡുമായി ബന്ധമില്ളെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ബൊമ്മനഹള്ളിയിലെ വിജയനഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന റഫീക്കിനെ തെലങ്കാന തീവ്രവാദവിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്. 2008ലെ അഹ്മദാബാദ്-സൂറത്ത് ആക്രമണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ അറസ്റ്റെന്നും എന്‍.ഐ.എ വെളിപ്പെടുത്തി. ഡല്‍ഹി സ്വദേശിയായ ഇയാള്‍ സംഭവത്തിനുശേഷം ഒളിവിലായിരുന്നു. മൂന്നു വര്‍ഷമായി വ്യാജ വിലാസത്തില്‍ ബംഗളൂരുവില്‍ താമസിക്കുന്നുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് തെലങ്കാന എസ്.ഐ.ടി ബംഗളൂരുവിലത്തെിയത്. റഫീക്കിനെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്.ഐ.ടി ഉദ്യോഗസ്ഥന്‍ ശ്രീനിവാസന്‍െറ കൈയില്‍ കുത്തേറ്റു. ഇയാള്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിനെ കൈയേറ്റം ചെയ്തതിന് റഫീക്കിന്‍െറ ഭാര്യക്കെതിരെയും കേസെടുത്തു. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.