ഛത്തിസ്ഗഢില്‍ ആറു നക്സലുകള്‍ കീഴടങ്ങി

രാജ്പുര്‍: ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയില്‍ ആറു നക്സലുകള്‍ കീഴടങ്ങി. മുതിര്‍ന്ന നേതാക്കളില്‍നിന്നുള്ള മോശംപെരുമാറ്റവും മാവോവാദി ആശയത്തോടുള്ള നിരാശയുമാണ് കീഴടങ്ങാന്‍ കാരണമെന്ന് സുഖ്മ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് അറിയിച്ചു.
ജാഗര്‍ഗുണ്ട മേഖലയിലെ മാവോവാദി മെഡിക്കല്‍ ടീം അംഗം കുഞ്ചാം ലഖ്മ, ദണ്ഡകാര്‍ണ്യ ആദിവാസി കിസാന്‍ മസ്ദൂര്‍ സംഘ്താന്‍ തലവന്‍ ദുബി ലഖ്മ, കവാസി ലച്ഹു, ദുബി ഹങ്ഗ, കവാസി കോസ, കവാസി ബുദ്ര എന്നിവരാണ് കീഴടങ്ങിയത്. ദുബി ലഖ്മയുടെ തലക്ക് പൊലീസ് ലക്ഷംരൂപ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. കീഴടങ്ങിയവര്‍ക്ക് പൊലീസ് 10,000 രൂപ വീതം നല്‍കി. ഇവരുടെ പുനരധിവാസം ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, രണ്ടു ജന്‍മിലിഷ്യ അംഗങ്ങള്‍ ലഖപാല്‍ ഗ്രാമത്തില്‍ അറസ്റ്റിലായി. മാധ്വി സുക്ക (38), മാധ്വി ലിങ്ക (32) എന്നിവരാണ് പിടിയിലായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.