മദ്റസകളില്‍ ഉര്‍ദു, അറബി ഭാഷകള്‍ നിരോധിക്കണമെന്ന് ശിവസേന

മുംബൈ: വിവാഹത്തിലൂടെ കുടിയേറിയവര്‍ ഇംഗ്ളീഷ് സംസാരിക്കാത്തപക്ഷം നാടുകടത്തുമെന്ന ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ നിലപാട് മാതൃകയാക്കി മദ്റസകളില്‍ ഉര്‍ദു, അറബി ഭാഷകള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ശിവസേന. മദ്റസകളിലെ മതപഠനം ഇംഗ്ളീഷ്, ഹിന്ദി ഭാഷകളില്‍ മതിയെന്നും മുഖപത്രമായ ‘സാമ്ന’ ആവശ്യപ്പെട്ടു.
ആശയപ്രചാരണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന ബ്രിട്ടീഷ് അധികൃതരുടെ നിലപാടില്‍ തെറ്റില്ല. ഡേവിഡ് കാമറണിനെ മാതൃകയാക്കി മദ്റസകളില്‍ ഉര്‍ദു, അറബി ഭാഷകള്‍ നിരോധിക്കാന്‍ ചങ്കുറപ്പ് കാട്ടിയാല്‍ അത് രാജ്യത്തിന് നേട്ടമുണ്ടാക്കും. നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല, മറ്റു മന്ത്രിമാരും നാടുചുറ്റുന്നു. അത് നാട്ടില്‍ വികസനമുണ്ടാക്കും. എന്നാല്‍, രാജ്യത്തിനകത്തെ ശത്രുവിനോട് പൊരുതാനുള്ള ധൈര്യം എവിടെനിന്നാണ് കിട്ടുക -‘സാമ്ന’ ചോദിക്കുന്നു. ഉര്‍ദു, അറബി ഭാഷകള്‍ നിരോധിക്കുന്നതിനൊപ്പം ഏകസിവില്‍ കോഡ് നടപ്പാക്കാനും രാമക്ഷേത്രം നിര്‍മിക്കാനുമുള്ള ചങ്കൂറ്റവും കേന്ദ്രസര്‍ക്കാര്‍ കാട്ടണമെന്നും ‘സാമ്ന’ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.