ഐ.ജിയുടെ ഒൗദ്യോഗിക കാര്‍ മോഷണം പോയി; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്‍െറ അതിസുരക്ഷയുള്ള ഡല്‍ഹിയില്‍ ഇന്തോ-ടിബറ്റന്‍ പൊലീസ് ഐ.ജിയുടെ ഒൗദ്യോഗിക കാര്‍ മോഷണം പോയി. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഈ സംഭവം സുരക്ഷാ ഏജന്‍സികളെ പരിഭ്രാന്തിയിലാക്കി. പത്താന്‍കോട്ട് ഭീകരര്‍ എത്തിയത് പൊലീസ് സൂപ്രണ്ട് സല്‍വീന്ദര്‍സിങ്ങിന്‍െറ കാര്‍ തട്ടിയെടുത്തായിരുന്നു.

ഡല്‍ഹിക്ക് സമീപം നോയിഡയില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ മുതിര്‍ന്ന പൊലീസ് ഓഫീസറുടെ നീല ബീക്കണ്‍ ലൈറ്റുള്ള കാര്‍ മോഷ്ടിക്കപ്പെട്ടത്. ഐ.ടി.ബി.പി ഇന്‍സ്പെക്ടര്‍ ജനറല്‍ ആനന്ദ് സ്വരൂപിന്‍െറ സി.എച്ച്-01 ജി.എ 2915 നമ്പറുള്ള ടാറ്റ സഫാരിയാണ് വസതിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. കണ്ടുകിട്ടുന്നവര്‍ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ട്വിറ്ററില്‍ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. ഈ ട്വിറ്റര്‍ സന്ദേശം വീണ്ടും ട്വിറ്റ് ചെയ്ത് പ്രചരിപ്പിക്കാന്‍ പ്രമുഖ ടി.വി ചാനലുകളുടെ സഹായവും തേടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.